السلام عليكم ورحمة الله وبركاته
Welcome to Holy Quran Pages. Established in 2006, this platform holds the distinction of being
the first Malayalam Unicode site dedicated to the Book of Allah. Launched in an era before the prevalence of
smartphones, it has remained steadfast for twenty years—offering its services entirely free of advertisements,
seeking nothing but the Pleasure of Allah (SWT).
As technology has evolved, a complete renovation became a necessity to better serve the Ummah. We have
meticulously redesigned the site to ensure a seamless reading experience on mobile devices, providing the Quran
in clear, beautiful Arabic fonts optimized for digital screens.
It is a humble honor that this site has served as a foundational resource for numerous other Quranic platforms
and apps. All content within this site is strictly rooted in the authentic principles of Ahlus Sunnah
wal Jama’at.
A Note on Usage & Accuracy
You are encouraged to share this content to propagate the Deen of Islam. However, we ask that you provide a
link to the original source.
While we strive for perfection, it belongs to Allah alone. If you notice any human errors, please consider it
a matter of urgency and bring it to our attention immediately.
May the Lord of the Universe accept this as a righteous deed. Ameen.
- Hisham Koya
السلام عليكم ورحمة الله وبركاته
വിശുദ്ധ ഖുർആൻ പേജുകളിലേക്ക് സ്വാഗതം. 2006-ൽ സ്ഥാപിതമായ ഈ സൈറ്റ്, ആദ്യത്തെ മലയാളം യുണികോഡ് ഖുർആൻ സൈറ്റാണ്.
സ്മാർട്ട്
മൊബൈൽ ഫോണുകൾ പ്രചാരത്തിലില്ലാത്ത കാലത്താണ് ഇതിന് തുടക്കമിട്ടത്. പൂർണ്ണമായും പരസ്യങ്ങൾ ഒഴിവാക്കി, അല്ലാഹുവിന്റെ
പ്രീതി മാത്രം
ഉദ്ദേശിച്ചുകൊണ്ടാണ് ഈ സംരംഭം മുന്നോട്ട് പോകുന്നത്. മറ്റുപല ഖുർആൻ സൈറ്റുകൾക്കും ആപ്പുകൾക്കും പ്രചോദനമാകാനും ഡാറ്റ
നൽകുവാനും സാധിച്ചു എന്നത് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ ചാരിതാർത്ഥ്യം നൽകുന്ന കാര്യമാണ്.
അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഈ സൈറ്റ് നിങ്ങൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.
സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ച സാഹചര്യത്തിൽ, സൈറ്റ് സ്ഥാപിതമായി 20 വർഷങ്ങൾക്ക് ശേഷം ഒരു നവീകരണം
അനിവാര്യമായിരിക്കുകയാണ്.
പ്രത്യേകിച്ച് മൊബൈൽ ഫോൺ ഉപയോഗം വ്യാപകമായ ഈ കാലഘട്ടത്തിൽ, പഴയ സൈറ്റ് മൊബൈൽ സൗഹൃദമല്ലാതായി തീർന്നിരുന്നു.
ഇപ്പോൾ ഈ സൈറ്റ് മൊബൈൽ ഫോണുകളിൽ അനായാസം വായിക്കാൻ സാധിക്കും. ഖുർആൻ പാരായണത്തിന് ഏറ്റവും അനുയോജ്യമായ അറബിക്
ഫോണ്ടുകളാണ്
ഇതിൽ ക്രമീകരിച്ചിരിക്കുന്നത്.
ഈ സൈറ്റിലെ എല്ലാ ഉള്ളടക്കങ്ങളും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്.
ഇത് പരമാവധി പ്രയോജനപ്പെടുത്താനും മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കാനും അഭ്യർത്ഥിക്കുന്നു.
മാനുഷികമായ തെറ്റുകുറ്റങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് ഒരു നിർബ്ബന്ധബാധ്യതയായി കണ്ട് ഞങ്ങളുടെ ശ്രദ്ധയിൽ ഉടനടി
പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഇത് ഒരു സ്വാലിഹായ സൽകർമ്മമായി പ്രപഞ്ചനാഥൻ സ്വീകരിക്കുമാറാകട്ടെ!
ആമീൻ
- ഹിഷാം കോയ
നിരാകരണം
ഇസ്ലാമിക പ്രബോധനത്തിനായി ഈ വെബ്സൈറ്റിലെ ഏത് ഭാഗവും നിങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ ഇത് എവിടെ നിന്ന് എടുത്തു
എന്നുള്ള ഉറവിടം (Link) വ്യക്തമാക്കേണ്ടതാണ്.